ബാംഗ്ലൂർ മലയാളി കൂട്ടായ്മയായ സോക്കർ ചങ്ക്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിവേണി ഓണാഘോഷം, കേരള പിറവി, കർണാടക രാജ്യോത്സവ-2026 വിപുലമായ പരിപാടികളോടെ ഇന്ദിരനഗർ ECA ക്ലബ്ബിൽ വെച്ചു നടന്നു.
ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനും, ശാന്തിനഗർ എംഎൽഎയുമായ എൻ.എ.ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.എം കെ സോമൻ (ഫിലിം പ്രൊഡ്യൂസർ & ഡയറക്ടർ), IAS ഓഫീസർ രൺദീപ്, മുൻ കോർപ്പറേറ്റ് മേയർ മഞ്ജുനാഥ്, അഡ്വ.രാജേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. രുദ്ര ആലപ്പുഴയുടെ ശിങ്കാരിമേളവും വൈകിട്ട് 5.30ഓടെ മില്ലെനിയം ഓർക്കേസ്ട്രയുടെ ഗാനമേളയും പരിപാടിക്ക് മാറ്റു കൂട്ടി. 500ൽ പരം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.