അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ യോഗ്യത നേടി. സിയറ ലിയോണിനെ കീഴടക്കിയാണ് യോഗ്യതാ മത്സരത്തില്‍ ടാന്‍സാനിയ ലോകകപ്പിന് യോഗ്യത നേടിയത്. ടാൻസാനിയൻ ടീമിൻ്റെ വിജയം 98 റണ്‍സിനാണ്. ടാന്‍സാനിയ ഇതാദ്യമായാണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നത്. ടാന്‍സാനിയ റീജിയണല്‍ യോഗ്യതാ മത്സരങ്ങള്‍ വഴി ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ്. 5 മത്സരങ്ങളില്‍ നിന്ന് 10 പോയിൻ്റ് നേടി, അപരാജിത കുതിപ്പുമായാണ് ടാൻസാനിയയുടെ വരവ്. നമീബിയക്ക് 8 പോയന്റും കെനിയക്ക് 6 പോയന്റുമാണുള്ളത്. ടൂര്‍ണമെൻ്റിന് യോഗ്യത നേടുന്ന 12-ാമത്തെ ടീമാണ് ടാന്‍സാനിയ. അടുത്തവര്‍ഷം സിംബാബ്‌വെയിലാണ് അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്.

Related Posts