ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ‘കേരള-കന്നഡ മഹോത്സവം’ എന്ന പേരിൽ കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ ആദ്യക്ഷനായ വേദിയിൽ മലയാളികളും കന്നഡികരും തമ്മിലുള്ള സൗഹൃദത്തിc വ്യാപ്തിയെ പറ്റി ചർച്ച നടന്നു.
കെ.ആർ.പുരം ഡി.എസ്.എസ്. പ്രസിഡണ്ട് എം.എൻ.ശേഖർ പരിപാടി ഉത്ഘാടനം നിർവഹിച്ചു. രസ്ന രാജീവ്, രാധ സത്യൻ, അബ്ദുൾ റൗഫ്, ജോഷി പത്രോസ്, സുരേഷ്, ഭാസ്കർ, സലോമി, സുലോചന, ആനന്ദ്, സുരേന്ദ്രൻ, എം.ബി.മോഹൻദാസ്, ഡി.എസ്.എസ് ലീഡർമാരായ നാരായണ സ്വാമി, ബാബു, എസ് റോഷൻ, ജാഗേഷ് ബാബു,ഹെറാൾഡ് ലെനിൻ എന്നിവർ സംസാരിച്ചു. തുടർന്ന് മെലഡി റോക്കിൻ്റെ സംഗീത വിരുന്ന് അരങ്ങേറി.