എഐകെഎംസിസി എസ്ടിസിഎച്ച് ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ‘ഫെയ്ത്ത് ഐഡന്റിറ്റി ചോയ്‌സ്: നാവിഗേറ്റിങ് മോഡേണിറ്റി, ക്യാമ്പസ് കൾച്ചർ എന്ന വിഷയത്തിൽ ബംഗളുരു ശിഹാബ് തങ്ങൾ സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്.
എഐകെഎംസിസി ബെംഗളൂരു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെയിൽ പ്രീ സ്കൂൾ ഡയറക്ടർ അമീർ റഹ്മാൻ വിഷയത്തിൽ ക്ലാസെടുത്തു. ആധുനിക കാലഘട്ടത്തിലെ ക്യാമ്പസ് സംസ്കാരത്തിലും അന്തരീക്ഷത്തിലും മാനുഷിക മൂല്യങ്ങളും സ്വന്തം വ്യക്തിത്വവും ഉയർത്തിപ്പിടിച്ച് എങ്ങനെ മികച്ച വിദ്യാർത്ഥികളാകാം എന്നതിനെക്കുറിച്ചും, പഠനവും പാഠ്യപദ്ധതിയും മികവോടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സമകാലിക ലോകത്ത് കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ മുൻനിർത്തിയുള്ള മികച്ച പാരന്റിങ് നിർദേശങ്ങളും ക്ലാസിൽ പങ്കുവെച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി സ്വാഗതവും ട്രോമ കേർ ചെയർമാൻ ടി.സി. മുനീർ നന്ദിയും പറഞ്ഞു.