കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവം-കേരളപ്പിറവി ദിനം ആഘോഷിച്ചു.

രാജ്യോത്സവത്തിൻ്റെ ഭാഗമായി സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ കന്നഡ പതാക ഉയർത്തി. നമ്മെ വളർത്തിയ മണ്ണിനോടുള്ള ആദരവും ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങളോടുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന ഈ ദിനം സൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മാനവികതയുടെയും മനോഹരമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടറി അജിത് കുമാർ നായർ, ജോയിന്റ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള, പ്രവർത്തക സമിതി അംഗങ്ങളായ രാമചന്ദ്രൻ, ബാലൻ ആർ, ഗോപിനാഥൻ നായർ, അശോകൻ കെ.പി, ശശി.കെ., വിശ്വംഭരൻ, വിജയൻ വി.കെ, ഉണ്ണികൃഷ്ണപിള്ള, തോമസ് എബ്രഹാം, ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനു ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Related Posts