ബാംഗ്ലൂർ മലയാളി സംഘടനകളുടെ സംയുക്ത യോഗം ജയനഗറിലെ ബാംഗ്ലൂർ മലയാളി ഫോറം ഓഫീസിൽ വെച്ച് ചേർന്നു. യോഗത്തിൽ നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പ്രീമിയം വർധനവിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലൂരു മലയാളി ഫോറം പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ചു. ബി.എം.എഫ് സെക്രട്ടറി ഷിബു ശിവദാസ് സ്വാഗതം പറഞ്ഞു.

നവംബർ 3ന് രാവിലെ 10:30ന് ബാംഗ്ലൂർ ശിവാജിനഗർ, ഇൻഫന്ററി റോഡിലുള്ള നോർക്ക സോണൽ ഓഫീസിൽ എല്ലാ സംഘടനകളും ചേർന്ന് കൂട്ടധർണ നടത്തുവാനും, കേരള മുഖ്യമന്ത്രി വി ഡി.സതീശനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുവാനും തീരുമാനിച്ചു.

ബാംഗ്ലൂർ മലയാളി ഫോറം, കെ എം സി സി ബാംഗ്ലൂർ, ശ്രീ നാരായണ സമതി അൾസൂർ, കേരളസമാജം സിറ്റി സോൺ, സുവർണ്ണ കർണാടക കേരള സമാജം, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള എൻജിനീയേഴ്സ് അസോസിയേഷൻ, തേജസ്‌ ചാരിറ്റബിൾ ട്രെസ്റ്റ്, നന്മ ബംഗ്ലൂരു കേരള സമാജം, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ, മണികണ്ഠ സേവാസമിതി എന്നീ പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Related Posts