വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് കൂട്ടിയത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
പുതിയ നിരക്ക് പ്രകാരം കേരളത്തിലെ വിവിധ നഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വില കൊച്ചിയിൽ 2,840 രൂപയും കോഴിക്കോട്ട് 2,870 രൂപയും തിരുവനന്തപുരത്ത് 2,860 രൂപയുമാണ്.
കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 66.50 രൂപ വർധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതാണ് പുതിയ വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.