ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ (75) അന്തരിച്ചു. അദ്ദേഹം അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: എസ്.എ.ശാരദാംബാൾ. മകൻ: എം.കെ.ഗണേശ് (അഡീഷണൽ ഡിസ്ട്രിക് ജഡ്‌ജ്, എറണാകുളം), മകൾ: സുവാസിനി. മരുമക്കൾ: രേഖ ഗണേശ്, ഗണേശ് മഹാദേവൻ. സഹോദരങ്ങൾ: വിശാലം, എം.എൻ.ബാലസുബ്രഹ്‌മണ്യൻ (മാനേജർ, എംഎൻകെഎം ഹയർസെക്കൻ്ററി സ്കൂൾ ചിറ്റിലഞ്ചേരി) മേലാർകോട് എം.എസ്. നരസിംഹയ്യരുടെയും പാലക്കാട് നൂറണി എൻ.വി. രാജമ്മയുടെയും മകനായി 1949 ഒക്ടോബർ 30- നാണ് ജനനം.

Related Posts