നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം വേണമെന്ന ദിലീപ് നൽകിയ ഹർജി തള്ളി. കേസ് അതിൻ്റെ അന്തിമഘട്ട വിചാരണയിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ഇനി അന്വേഷണത്തിലേക്ക് കടക്കാനാവില്ലെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ഡിവിഷന് ബെഞ്ച് ഹരജി തള്ളിയത്.
അന്തിമ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വിധി വരാനിരിക്കെ ഇനി ഒരന്വേഷണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്രയും വൈകിയ കേസ് ഇനിയും അന്തിമമായി വൈകിക്കാനുള്ള തന്ത്രമാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിൻ്റതെന്ന് പ്രോസിക്യൂഷന് വാദിച്ചു. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.