കർണാടകയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ (57) അന്തരിച്ചു. എറണാകുളം വൈപിൻ സ്വദേശിയാണ്‌.

വിദ്യാർത്ഥി രാഷ്ട്രീയ ത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ജോസഫ് സ്റ്റാലിൻ ഇന്ത്യൻ നാഷണൽ വിദ്യാർത്ഥി യൂണിയൻ (NSU I) സംസ്ഥാന പ്രസിഡണ്ട്, പൊതുമേഖല സ്ഥാപനമായ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ (KEONICS) ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC) അംഗമാണ്.

വൈപ്പിശ്ശേരി ജേക്കബ് – എലിസബത്ത്‌ ദമ്പതികളുടെ മകനാണ്.

സംസ്കാരം ഒക്ടോബർ 31 ശനിയാഴ്ച (നാളെ) വൈകീട്ട് 2.30ന് ന്യൂ ന്യൂ ഗുഡ്ഡദഹള്ളി സെന്റ് ആന്റണീസ് പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം മൈസൂർ റോഡ് കത്തോലിക്ക സെമിതേരിയിൽ നടക്കും.

Related Posts