എൻ എസ്സ് എസ്സ് കർണ്ണാടകയുടെ (രജി.) അന്നസാന്ദ്രപാളയ കരയോഗത്തിൻ്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

സുമേഷ് നമ്പ്യാർ എസ് കെ (പ്രസിഡണ്ട്)
ഉദയകുമാർ (വൈസ് പ്രസിഡണ്ട്)
സന്തോഷ് കുമാർ പി (സെക്രട്ടറി)
രഞ്ജിത്ത് നമ്പ്യാർ (ജോയിന്റ് സെക്രട്ടറി)
സുകേഷ് എസ് കെ (ട്രഷറർ)
അനിൽ കെ (ജോയിന്റ് ട്രഷറർ)

എന്നിവരാണ് പ്രധാന ഭാരവാഹികൾ.

എൻ.എസ്.എസ്.കെ ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, തിരഞ്ഞെടുപ്പ് ഓഫീസർ ആർ വിജയൻ നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്. കരയോഗത്തിൻ്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും സംഘടനയുടെ ഐക്യവും പ്രവർത്തന മികവും ശക്തിപ്പെടുത്തുന്നതിനും പുതിയ ഭരണസമിതിക്ക് കഴിയുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Related Posts