സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് കൈമാറിയെന്ന ആരോപണത്തിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിലായി. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബു എന്നയാളാണ് പിടിയിലായത്. ആയുധങ്ങൾ, സൈനിക വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ സുഹൃത്തിന് കൈമാറിയതെന്നാണ് ആരോപണം. ഒരു വർഷം മുൻപാണ് ഇരുവരും സൗഹൃദത്തിലായത്. വനിതാ സുഹൃത്തിൻ്റെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ച വിവരങ്ങളും ഇയാൾ പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്.

ഇയാളുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സൈനിക ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Posts