കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും. ഇന്ന് വൈകിട്ട് 6ന് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഇതിനകം 10 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
ഡാമുകളുടെ സമീപപ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.