പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 7.30ഓടെ പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ വെച്ചാണ് ‘യാത്ര’ എന്ന ടൂറിസ്റ്റ് ബസ് പൊലീസ് തടഞ്ഞ് പരിശോധിച്ചത്. പൊൻകുന്നം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് പെട്ടികളിലായി പായ്ക്ക് ചെയ്ത നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ ബസിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിൻ്റെ ഉറവിടം, കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണ്.

Related Posts