ജെ.പി.നഗറിലെ രംഗശങ്കരയിൽ നടക്കുന്ന നാടകോത്സവത്തിൽ ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘ചെവിട്ടോർമ’ നാടകം നാളെ അരങ്ങേറും. രാത്രി 7.30നാണ് നാടകം.

വേലിയേറ്റവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന വടക്കൻ പറവൂരിലെ പുത്തൻവേലിക്കര, തുരുത്തിപ്പുറം തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളാണ് നാടകത്തിൻ്റെ പ്രമേയം. ഈ ഗ്രാമങ്ങളിൽനിന്നുള്ള 12 പേർ തന്നെയാണ് നാടകത്തിൽ അഭിനയിക്കുന്നത്.

ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭിക്കും. https://in.bookmyshow.com/plays/chevittorma/ET00519816

Related Posts