ശ്രീനാരായണ സമിതി ബാംഗ്ലൂർ നടത്തിയ വിജയദശമി ആഘോഷ പൂജകളിൽ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂർ ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 21 ബുധനാഴ്ച ഗ്ലോബൽ ദൈവദശകം പാരായണ യജ്ഞത്തിൻ്റെ ഭാഗമായി ശ്രീനാരായണ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് ദൈവദശകം ഐക്യ പ്രാർത്ഥന നടത്തി. രാവിലെ 8 മണിക്ക് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ പ്രസിഡണ്ട് എൻ.രാജമോഹനൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

തുടർന്ന് നടന്ന സരസ്വതി വന്ദനം-4 ആഘോഷ പരിപാടികൾ പ്രസിഡണ്ട് എൻ രാജമോഹനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമ-സീരിയൽ താരം മഞ്ജു കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ദേവദശകം പാരായണ യജ്ഞത്തിൻ്റെ ബാംഗ്ലൂർ യൂണിറ്റിൻ്റെ ചെയർമാൻ അഡ്വക്കേറ്റ് ഇ കെ തങ്കപ്പൻ, ചീഫ് കോർഡിനേറ്റർ പൂജാരി മനോജ് കെ വിശ്വനാഥൻ മുതലായവർ പ്രസംഗിച്ചു. വിവിധ സംഗീത-നൃത്ത പരിപാടികൾക്ക് ശേഷം ഗ്ലോബൽ ദൈവദശകം പാരായണ യജ്ഞത്തിൻ്റെ ഭാഗമായി നൂറിൽപരം ആളുകൾ പങ്കെടുത്ത ദൈവദശകം പാരായണം നടന്നു.

ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ ഏ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപാ അനിൽ,വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതൻ, വൈസ് പ്രസിഡണ്ട് അനിൽകുമാർ ടി കെ, ജോയിന്റ് സെക്രട്ടറി അജികുമാർ, അമ്പലം കമ്മിറ്റി ചെയർമാൻ ടി വി ചന്ദ്രൻ, വിശ്വംഭരൻ, അനിൽ എസ് പണിക്കർ, സിന്ധു സുധീഷ്,സോന, സലീലമോഹൻ, ഗിരിജ എസ്, രാജശ്രീ രാജമോഹനൻ, അനിത രാജേന്ദ്രൻ മുതലായവർ നേതൃത്യം നൽകി. വൈകുന്നേരം നാലുമണിയോടെ ആഘോഷ പരിപാടികൾ പര്യവസാനിച്ചതായി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts