മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. ചോറോട് വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിൻ്റെ മകൻ ഈഥൻ മിഥുൻ ലാൽ (9) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകീട്ട് ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് വടകരയിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം
അപകടത്തിൽ ഈഥൻ്റെ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിൻ്റെ സഹോദരൻ നിഥിൻ മാൽ (34), ഭാര്യ സോസു (32) ഇഷ കല്യാണി (5), എസിത പാർവതി (4) നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയിത്ര ആശുപത്രിയിലും മറ്റുള്ളവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിരിച്ചു പരിക്കേറ്റവർ ചികിത്സയിൽ തുടങ്ങുകയാണ്.