കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്.

കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു നേരത്തേ നൽകിയ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി പ്രവർത്തകർക്കെതിരെ കേസെടുത്തത്.

മൊഴി തിരുത്തിയ സാഹചര്യത്തിൽ അഭിലാഷിനെതിരെ നടപടി ശിപാർശ ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കമെന്നാണ് സൂചന. തെറ്റായ മൊഴി നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. പുതിയ മൊഴി കേസിൻ്റെ തുടർനടപടികളിൽ നിർണായകമായേക്കും.

Related Posts