മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ദസറ അവധിയാണെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുന്നത്.

മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യവും സുപ്രീംകോടതിയുടെ പരിഗണനയിൽ വരും. ഈ മാസം 23ന് ചോദ്യംചെയ്യലിന് ഹാജരാകാൻ പിണറായി വിജയനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുക്കാൻ ആവശ്യമായ തെളിവുകൾ കൈമാറിയിട്ടില്ലെന്നാണ് അപ്പീലിലെ പ്രധാന വാദം.

Related Posts