പാലാ–മൈസൂരു റൂട്ടിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാന നേട്ടം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച പാലാ–മൈസൂരു സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് നോൺ എസി സർവീസ് ഒറ്റദിവസം നേടിയത് 1,10,899 രൂപ. പാലാ ഡിപ്പോയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമാണിത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പാലായിൽനിന്ന് പുറപ്പെട്ട് മൈസൂരുവിലേക്കുള്ള യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ സർവീസാണ് മികച്ച വരുമാനം നേടിയത്. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് സർവീസിന് ലഭിക്കുന്നത്.

വരുമാന നേട്ടവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് പാലാ–മൈസൂരു സർവീസ് സ്ഥിരമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. സർവീസ് സ്ഥിരമാക്കുന്നതിലൂടെ മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Related Posts