തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്‌ക്കെടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് മന്ത്രി സി.പി. ജോൺ. ശബരിമല തീർഥാടന സീസണിൽ സർവീസുകൾക്കായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി സർക്കാർ പരിശോധിച്ചുവരികയാണ്. പ്രിയദർശിനി സർവീസ് ആരംഭിച്ചതുകൊണ്ടല്ല സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായതെന്നും മന്ത്രി വ്യക്തമാക്കി.

ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടും പഠനം നടക്കുന്നുണ്ട്. ഇതിനായി ഏത് തരത്തിലുള്ള സീറ്റ് ബെൽറ്റാണ് അനുയോജ്യമെന്നറിയാൻ വിവിധ മാതൃകകൾ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

Related Posts