കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ ലീഡേഴ്‌സ് മീറ്റ് മടിവാളയിലെ സേവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്നു. മുഖ്യ രക്ഷാധികാരി സി കെ നൗഷാദ് ബൊമ്മനഹള്ളി ലീഡേഴ്‌സ് കൗൺസിൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാദിർഷ ജയനഗർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ട്രെന്റ് സ്റ്റേറ്റ് ട്രെയ്നർ ഷംസാദ് സലീം ബാംഗ്ലൂർ നഗരത്തിൽ പ്രാദേശിക തലങ്ങളിൽ സാധ്യമാവുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു.

കൾച്ചറൽ സെന്ററിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും, ബാംഗ്ലൂരിലുടനീളം മത സാമൂഹിക സാംസ്‌കാരികമേഖലകളിൽ തുടർന്നും സേവനങ്ങൾ വിപുലീകരിക്കാൻ ലീഡേഴ്‌സ് കൗൺസിൽ യോഗം തീരുമാനിക്കുകയും ചെയ്തു. യൂണിറ്റ് രൂപീകരണം, മെമ്പർഷിപ്പ് ക്യാമ്പയിൻ, മെഡിസിൻ ബാങ്ക്, ലീഗൽ സപ്പോർട്ട് തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു.

ബാംഗ്ലൂരിലും പരിസരപ്രദേശങ്ങളിലും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പ്രത്യേകവിംഗുകളും ഇൻചാർജുകളെയും നിശ്ചയിച്ചു. മെഡിക്കൽ, വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി, നിയമപരവും അടിയന്തരവുമായ വിഷയങ്ങളിൽ അർഹരായവർക്ക് സമയബന്ധിതമായി സഹായം എത്തിക്കുക എന്നതാണ് കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ബാംഗ്ലൂരിലെ എല്ലാ മേഖലകളിലും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് വിവിധ സേവന പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുമെന്നും യോഗം അറിയിച്ചു.

പ്രസിഡണ്ട് ഈസ നീലസാന്ദ്ര യുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ നാസർ ബനശങ്കരി, അബ്ദു സമദ് മൗലവി മാണിയൂർ, കബീർ ജയനഗർ, നസീർ പി കെ, താഹിർ മിസ്ബാഹി, ജുനൈദ് കെ, സലീം കെ കെ, ഷാജൽ സി എച്ച്, അയാസ് നീലസാന്ദ്ര, സലാം മാർഖം റോഡ്, സാദിഖ് യഹ്‌യ, ടി സി ഷബീർ, മുസ്തഫ വി കെ , ഷമീം കൊടഗ്, ബിലാൽ മജെസ്റ്റിക്, ഷഫീഖ് അൾസൂർ, ബഷീർ ബൊമ്മനഹള്ളി, നൗഷാദ് ഈജിപുര തുടങ്ങി വിദ്യാഭ്യാസ പ്രവർത്തകർ, മെഡിക്കൽ പ്രൊഫെഷണൽസ്, ഐ ടി പ്രൊഫെഷണൽസ്, മത സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ സുബൈർ കായക്കൊടി സ്വാഗതവും ട്രഷറർ ശംസുദ്ധീൻ അനുഗ്രഹ നന്ദിയും പറഞ്ഞു.

Related Posts