നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിൻ്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുമെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നതായി കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനാഫലത്തിൽ സ്ഥിരീകരിച്ചിരുന്നു.
കേസിൽ സുഹൈൽ ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അപകടസ്ഥലത്തും പ്രതികൾ മദ്യപിച്ചെന്ന് സംശയിക്കുന്ന ബാറുകളിലും എത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രതികളെ വീണ്ടും ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ്റെ നീക്കം. പ്രായം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. കേസിലെ അന്വേഷണ പുരോഗതിയും ലഭ്യമായ തെളിവുകളും കോടതി പരിഗണിക്കും.