സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണവില്ല് – 2026’ നവംബർ ഒന്നിന് ബെംഗളൂരുവിലെ ടി. ജോൺസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കന്നഡ രാജ്യോത്സവം, കേരളപ്പിറവി, ഓണം എന്നിവ ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പാലക്കാട് എംഎൽഎയും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും മുഖ്യാതിഥികളായെത്തും.
‘വൺ ഡേ, ത്രീ സെലിബ്രേഷൻസ്’ എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തിൻ്റെ സാംസ്കാരിക പൈതൃകവും കേരള-കർണാടക ബന്ധവും ആഘോഷിക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.