മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാനിൽ ശുക്ലയ്ക്കും മീററ്റ് കോടതി വധശിക്ഷ വിധിച്ചു. 2025 മാർച്ച് മൂന്നിനാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കോൺക്രീറ്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മാണ് കേസിൽ നിർണായക തെളിവായത്.
സൗരഭ് രാജ്പുതിനെ കൊലപ്പെടുത്താൻ മുസ്കാനും സാനിലും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുസ്കാൻ ഭർത്താവിൻ്റെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി ബോധരഹിതനാക്കിയ ശേഷം വീട്ടിലെത്തിയ സാനിലുമായി ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കുളിമുറിയിൽവെച്ച് വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി.
മൃതശരീരത്തിൻ്റെ ഭാഗങ്ങൾ ഡ്രമ്മിൽ നിറച്ചശേഷം കോൺക്രീറ്റും മണലും ഉപയോഗിച്ച് മൂടി തെളിവ് നശിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ഡ്രം കേസിലെ നിർണായക തെളിവായി മാറി. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഭീതി പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.