ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്‌ജമ്പ് താരം എം.ശ്രീശങ്കറിൻ്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ ഏറ്റെടുത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കി താരത്തിൻ്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടനിലെ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഡോ. പീറ്റർ ഡിഹൂഗിൻ്റെ നേതൃത്വത്തിൽ ലിഗമെന്റ് റീകൺസ്ട്രക്ഷൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ നടത്തും.

Related Posts