സുന്നി മഹല്ല് ഫെഡറേഷൻ (SMF) ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന SMF ദേശീയ സെമിനാറിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മഹല്ല് സംവിധാനത്തെ ദേശീയതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ സംസ്ഥാനങ്ങളിലെ മഹല്ലുകളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിനായി വിപുലമായ ഒരുക്കങ്ങൾക്ക് തുടക്കമായി.

ബെംഗളൂരു മത്തിക്കരെ സിംഗ് 65 ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം SMF സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ഓൾ ഇന്ത്യ SMF നാഷണൽ കൺവീനറുമായ സി.ടി. അബ്ദുൾ ഖാദർ ഹാജി തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു. SMF ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ്, ബാംഗ്ലൂർ SMF അഡ്ഹോക് കമ്മറ്റി ചെയർമാൻ എം.കെ. നൗഷാദ്, അഡ്ഹോക് കമ്മറ്റി കൺവീനർ വി.കെ. നാസർ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവിലെ മഹല്ല്, മദ്രസ, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളെയും പ്രവർത്തകരെയും ഒരുമിപ്പിച്ച് ദേശീയ സെമിനാറിനെ ശ്രദ്ധേയമായ സംഗമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. SMFൻ്റെ പ്രവർത്തനങ്ങൾ കേരളത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിനും മഹല്ല് സംവിധാനത്തിൻ്റെ സാമൂഹിക, വിദ്യാഭ്യാസ, സേവന മേഖലകളിലെ ഇടപെടലുകൾക്ക് ദേശീയതലത്തിൽ പുതിയ ഉണർവ് നൽകുന്നതിനും സെമിനാർ വഴിയൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികൾ

ചെയർമാൻ: വി.സി.അബ്ദുൾ കരീം
വർക്കിംഗ് ചെയർമാൻ: വി.കെ.നാസിർ.
വൈസ് ചെയർമാന്മാർ: സിറാജ് ടി.സി., ഫാറൂഖ് കെ.എച്ച്, മഹ്മൂദ് ഹാജി താനാരി റോഡ്, സിദ്ദീഖ് തങ്ങൾ
ജനറൽ കൺവീനർ: എം.കെ.നൗഷാദ്.
വർക്കിംഗ് കൺവീനർ: സമീർ ഷമ്മു
കൺവീനർമാർ: അയ്യൂബ് ഹാസൻ, ഹാരിസ് ദാസരഹള്ളി, മുനീർ മാരത്തഹള്ളി
കോർഡിനേറ്റർ: സിറാജുദ്ദീൻ ഹുദവി
അസിസ്റ്റന്റ് കോർഡിനേറ്റർ: ഹുജ്ജത്തുല്ല ഹുദവി
ട്രഷറർ: അബു ശ്രീകണ്ഠപുരം

പബ്ലിസിറ്റി & മീഡിയ കമ്മിറ്റി:
ചെയർമാൻ: ഡോ. എം. എ. അമീറലി.
ഡെപ്യൂട്ടി ചെയർമാൻ: അബ്ദുള്ള പാറായി.
കൺവീനർ: ജാസിം വാഫി മുടിക്കോട്.
ജോയിന്റ് കൺവീനർമാർ: ബിഷിർ ഹുദവി, റാഫി കെ. എം. വാഫി.

ഫിനാൻസ് കമ്മിറ്റി:
ചെയർമാൻ: നിസാർ പാടൂർ.
ഡെപ്യൂട്ടി ചെയർമാന്മാർ: ഷാജഹാൻ സി. കെ., സിദ്ദീഖ് റൗണ്ട് ദ വേൾഡ്.
കൺവീനർ: അബ്ദുള്ള മാവള്ളി
ജോയിന്റ് കൺവീനർമാർ: നാസർ നീലസാന്ദ്ര, മുസ്തഫ താനറി റോഡ്, മുജീബ് ബ്രീസ്.

ഇവന്റ് & പ്രോഗ്രാം മാനേജ്‌മെന്റ് കമ്മിറ്റി:
ചെയർമാൻ: മുനീർ ടി. സി.
ഡെപ്യൂട്ടി ചെയർമാൻ: റഹീം ചാവശ്ശേരി
കൺവീനർ: റിയാസ് ക്വാളിറ്റി
ജോയിന്റ് കൺവീനർ: റസാഖ് എം. കെ.

റിസപ്ഷൻ & അക്കോമഡേഷൻ കമ്മിറ്റി:
ചെയർമാൻ: ബഷീർ ഇമ്പീരിയൽ.
ഡെപ്യൂട്ടി ചെയർമാൻ: സലീം കെ. ആർ. പുര
കൺവീനർ: ഖൈസ് ബൊമ്മനഹള്ളി
ജോയിന്റ് കൺവീനർമാർ: മഹ്മൂദ് വി. കെ., ജാസിം ഹുദവി.

ഫുഡ് ഡിപ്പാർട്ട്‌മെന്റ്:
ചെയർമാൻ: ഫൈസൽ തലശ്ശേരി
ഡെപ്യൂട്ടി ചെയർമാൻ: അമീർ ദാസരഹള്ളി
കൺവീനർ: സാദിഖ് ബി.ടി.എം.
ജോയിന്റ് കൺവീനർ: റഷീദ് യെലഹങ്ക

വളന്റിയർ ഡിപ്പാർട്ട്‌മെന്റ്:
ജനറൽ ക്യാപ്റ്റൻ: ഗഫൂർ ബനശങ്കരി
വൈസ് ക്യാപ്റ്റന്മാർ: ഷഫീഖ് മാവള്ളി, ഫായിസ് കമ്മനഹള്ളി

ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലൊന്നായ ദേശീയ സെമിനാർ SMFൻ്റെ ദേശീയവ്യാപനത്തിൻ്റെയും മഹല്ല് ശാക്തീകരണത്തിൻ്റെയും പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന വേദിയാക്കാനുള്ള ഒരുക്കത്തിലാണ് സ്വാഗതസംഘം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മഹല്ല്, മദ്രസ, സമസ്താ പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സെമിനാർ ശ്രദ്ധേയമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Related Posts