സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് ബാംഗ്ലൂരിലെ ഷെട്ടിഹള്ളി DRLS പാലസിൽ നടന്ന ‘ഓണവിരുന്ന് 2026’ ആഘോഷ വേദിയിൽ ബാലഗോകുലം കുട്ടികളായ എസ്.എസ്.എൽ.സി, പി.യു.സി വിജയികളെ അനുമോദിച്ചു.
ബാലഗോകുലം ദാസറഹള്ളി ഭാഗ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.