11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിയെ തുടർന്ന് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതിൻ്റെ സൂചനകൾ ലഭിച്ചതായാണ് വിവരം.
നിഷ റാഫേലിനെതിരെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ലഭിക്കുന്ന കൂടുതൽ വിവരങ്ങൾക്കനുസരിച്ചായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.