മുസ്‌ലിം ഇതര സമുദായത്തിൽ നിന്നുള്ള ഒരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിച്ച് മുസ്‌ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പുതിയ ചുമതല. ‘ഒരാൾക്ക് ഒരു പദവി’ നയം സംസ്ഥാന നേതൃത്വത്തിലും നടപ്പാക്കിയതിൻ്റെ ഭാഗമായി ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ശ്യാം സുന്ദർ നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായും സിപിഎം നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. 2009ലാണ് അദ്ദേഹം ലീഗിലെത്തിയത്.

യു.സി.രാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും. എംഎൽഎ, മന്ത്രി തുടങ്ങിയ ഔദ്യോഗിക പദവികളിലുള്ളവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഇതിൻ്റെ ഭാഗമായി മന്ത്രിമാരായ കെ.എം.ഷാജിയും എൻ.ഷംസുദ്ദീനും സെക്രട്ടറി പദവി ഒഴിഞ്ഞു.

Related Posts