കേരള സമാജം നെലമംഗലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മിന്നും പൊന്നോണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ വടംവലി മത്സരം നാളെ (ഒക്ടോബർ 4) നടക്കും. വൈകുന്നേരം 3മണിക്ക് മാർക്കറ്റ് റോഡിലെ ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം.

വയനാട് ഐ.ആർ.ഇയുടെ പൂർണ മേൽനോട്ടത്തിലാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. പ്രദേശത്തെ കായികപ്രേമികളെയും നാട്ടുകാരെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9449243635, 9481902771

Related Posts