‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി. സുപ്രിംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് സുഭാഷ് തീക്കാടനാണ് മതസ്പർദ്ധ ഉളവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നൽകി. സെൻസർ ബോർഡിൻ്റെ അനുമതിയോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ അണിയറ പ്രവർത്തകർക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി പരാതിയിൽ പറയുന്നു. പരാതിക്കൊപ്പം കാവിപ്പട നായിക, സുദർശനം എന്നീ എഫ്ബി പേജിൻ്റെ സ്ക്രീന്‍ഷോട്ടടക്കമുള്ള സൈബർ ആക്രമണത്തിൻ്റെ രേഖകൾ പൊലീസിന് കൈമാറിയിരുന്നു.

Related Posts