ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം തുടരുന്നു. സെയിലിങ്ങിൽ മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ സ്കിഫ് വിഭാഗത്തിലാണ് ഇരുവരും അഭിമാന നേട്ടം സ്വന്തമാക്കിയത്. ചൈന സ്വർണവും ഹോങ്കോങ് വെങ്കലവും നേടി.

അതേസമയം, സ്ക്വാഷിലും ഇന്ത്യൻ വനിതകൾ മെഡൽ നേടി. അനാഹത് സിങ്, തൻവി ഖന്ന, ജോഷ്‌ന ചിന്നപ്പ എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കി. സെമിഫൈനലിൽ ഹോങ്കോങ്ങിനോട് ശക്തമായ പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചത്.

Related Posts