മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കമ്മീഷൻ ചെയർമാൻ സ്ഥാനത്തിനായി നേരത്തെ കോൺഗ്രസ് നേതൃത്വവും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒടുവിൽ മുസ്‌ലിം ലീഗിൻ്റെ ആവശ്യം മുന്നണി അംഗീകരിക്കുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായും നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

Related Posts