വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിൻ്റെയും ലക്ഷ്യം.
ആദ്യ മത്സരത്തിൽ വിരാട് കോലിയുടെയും ശുഭ്മൻ ഗില്ലിൻ്റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ 296 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്. ബൗളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
രണ്ടാം മത്സരത്തിലെ ഇന്ത്യൻ പ്ലേയിങ് ഇലവനിലെ മാറ്റമാണ് പ്രധാന ചർച്ച. ആദ്യ മത്സരത്തിൽ നിതീഷ് കുമാർ റെഡ്ഡി അഞ്ച് ഓവറിൽ 45 റൺസ് വഴങ്ങിയിരുന്നു. പേസ് നിരയ്ക്ക് കൂടുതൽ കരുത്ത് നൽകാൻ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സിറാജ് തിരിച്ചെത്തിയാൽ നിതീഷ് റെഡ്ഡിക്ക് പുറത്തിരിക്കേണ്ടി വന്നേക്കും. അതേസമയം അരങ്ങേറ്റ മത്സരത്തിൽ അവസരം ലഭിച്ച നമൻ ധിറിനെ ഒരു മത്സരത്തിന് ശേഷം മാറ്റാൻ സാധ്യത കുറവാണ്.