കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം പ്രശസ്ത ബിൽഡറായ മാർക്ക് ഓൺ ഹോംസിൻ്റെ സഹകരണത്തോടെ കെ കെ എസ് പൊന്നോണം-2026 എന്ന പേരിൽ കുന്ദലഹള്ളിയിലെ CMRIT ഓഡിറ്റോറിയത്തിൽ ഒക്ടോബർ 4ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ബാംഗ്ലൂർ സെൻട്രൽ എംപി പി സി മോഹൻ, മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻമന്ത്രികൂടിയായ അരവിന്ദ് ലിംബാവലി എന്നിവർ മുഖ്യാതിഥികും.
സ്റ്റാർ സിങ്ങർ താരങ്ങളായ ശിവപ്രിയ, അർജുൻ എന്നിവർ നയിക്കുന്ന ഗാനമേള, സുരേഷ് പള്ളിപ്പാറയുടെ നാടൻ പാട്ട്, ഫോക്ലോർ കലാകാരൻമാർ അവതരിപ്പിക്കുന്ന തെയ്യങ്ങൾ എന്നിവ ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ പ്രത്യേകതയാണ്.
മെഗാഷോയ്ക്കും ഓണസദ്യക്കുമുള്ള കൂപ്പണിനും കൂടുതൽ വിവരങ്ങൾക്കും 9845751628, 9449538245.