കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമാ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ ഏഴ് വിദ്യാർത്ഥികളും വിജയിച്ച് ചാപ്റ്ററിൻ്റെ അഭിമാനമായി.
ബാംഗ്ലൂർ സെൻട്രൽ സോണിലെ വിജ്ഞാന ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിലെ ലിയോ വിൽസൺ പഞ്ഞിക്കാരൻ 100ൽ 100 മാർക്ക് നേടി കർണാടക ചാപ്റ്ററിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി. ബാംഗ്ലൂർ ഈസ്റ്റ് സോണിലെ കൈരളി വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥിനി ഹൃതിക പി. 98 മാർക്കോടെ രണ്ടാം സ്ഥാനത്തും മൈസൂർ മേഖലയിലെ സുധാ സ്റ്റഡി സെന്ററിലെ വിദ്യാർത്ഥി തെരേസ് മരിയ തോമസ് 96 മാർക്ക് നേടി മൂന്നാം സ്ഥാനത്തും എത്തി.
സെപ്റ്റംബർ 28-ന് ഉച്ചയ്ക്ക് സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.