ഒരുമയുടെയും സ്നേഹത്തിൻ്റെയും മഹത്തായ സന്ദേശം നൽകുന്ന ആഘോഷമാണ് ഓണമെന്ന് വി എസ് ജോയ് എം എൽ എ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം കെ ആർ. പുരം സോൺ സംഘടിപ്പിച്ച പൊന്നോണ സംഗമം 2026, കഗ്ഗദാസപുര വിജയ കിരൺ കൺവെൻഷൻ ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു. ബൈരതി ബസവരാജ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

ഐവാൻ നിഗ്ലി എക്സ് എം എൽ എ, കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ ഐ ആർ എസ്, അറ്റോസ് ഇന്ത്യ സി ഇ ഓ അജിത് എൻ സി, അവൻസ് ടെക്നോളജി സി ഓ ഓ വിനോദ് ജോസഫ്, ശ്രീ ലക്ഷ്മി ഹോസ്പിറ്റൽ എം ഡി ഡോ സാംബശിവ എൻ സി, കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, സോൺ കൺവീനർ ബിനു പി, ആഘോഷ കമ്മറ്റി കൺവീനർ രജിത് കുമാർ കെ പി, സോൺ വൈസ് ചെയർമാൻ ടെജി ജോസഫ്, വനിതാ വിഭാഗം ചെയർപേഴ്സൺ ഐഷ ഹനീഫ്, യൂത്ത് വിംഗ് കൺവീനർ ഗൗരി അനിൽ, ബാല വിഭാഗം ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി എന്നിവർ സംബന്ധിച്ചു.

സോൺ കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ, ലഹരിക്കെതിരെയുള്ള സ്കിറ്റ്, ഓണസദ്യ, ചെണ്ട മേളം, കണ്ണൂർ ഷെരീഫും അഖില ആനന്ദ് ടീമും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു

Related Posts