കാർമലാരം ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (CFWA) 38-ാമത് ഓണാഘോഷമായ ‘ആരവം-2K26’ കാർമലാരം തിയോളജി കോളേജ് അങ്കണത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കാർമലാരം മേഖലയിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും, സൗഹൃദവും വിളിച്ചോതിയ ആഘോഷത്തിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്തു.

പൂക്കളം, ഘോഷയാത്ര, സാംസ്കാരിക പരിപാടികൾ, നാടൻ കലാരൂപങ്ങൾ, പരമ്പരാഗത ഓണക്കളികൾ, വടംവലി, ബാസ്കറ്റ്ബോൾ, വോളിബോൾ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ പ്രധാന ആകർഷണമായി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ബംഗളൂരുവിലെ പ്രശസ്ത മാവേലി ജയ്സൺ ലൂക്കോസ് മഹാബലിയായി വേഷമിട്ടത് ആഘോഷത്തിന് കൂടുതൽ ആകർഷണീയത പകർന്നു.

കായിക മത്സരങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. CFWA പ്രസിഡണ്ട് ഫാ. മാത്യു കുളത്തിനാൽ OCD, ജനറൽ സെക്രട്ടറി രാജേഷ് ബാബു, ട്രഷറർ സജിത് ജോസഫ്, ജോയിന്റ് സെക്രട്ടറി ഹർഷ കെ.പി എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും ഏകമനസ്സായി ആഘോഷത്തിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.

Related Posts