തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റാണിതെന്നാണ് റിപ്പോർട്ട്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്.
500 രൂപനിരക്കിൽ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.
രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേർക്ക് ലഭിക്കും.
ഒരുകോടി ലഭിച്ച നമ്പറുകൾ TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, ΤΗ 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, ΤΕ 970611, TG 355002, ΤΗ 190728, TJ 978696, TK 976006, TL 792519.
മൂന്നാം സമ്മാനം 25 ലക്ഷം രൂപവീതം 20 പേർക്ക് ലഭിക്കും.
നാലാം സമ്മാനം 10 പേർക്ക് അഞ്ച് ലക്ഷം രൂപവീതവും,
അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപവീതവും.
സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപവീതവും നൽകും.
ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.