കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി കവിയും അധ്യാപകനും എഴുത്തുകാരനുമായ കൽപറ്റ നാരായണനെ നിയമിച്ചു. എം.പി. സുരേന്ദ്രനാണ് പുതിയ സെക്രട്ടറി.

കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി ചലച്ചിത്ര നിർമാതാവ്  എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ ജി.വേണുഗോപാലിനെയും നിയമിച്ചു. നടൻ പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിക്കാൻ ധാരണയായി. ഫോക്‌ലോർ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ബാബു എളയാവൂരിനെയും പരിഗണിച്ചിട്ടുണ്ട്.

വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിട്ട ശേഷമാണ് സാംസ്കാരിക വകുപ്പിലെ വിവിധ പദവികളിൽ പുതിയ നിയമനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കൂടിയാലോചന നടത്തിയാണ് നിയമനം തീരുമാനിച്ചത്.

Related Posts