2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജൻ്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ലോക ചാമ്പ്യൻമാർ തകർത്തത്.എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, അലക്‌സിസ് മക് അലിസ്റ്റർ, ജി യോലിയാനോ സിമിയോണി എന്നിവരാണ് അർജൻ്റീനയ്ക്കായി ഗോളുകൾ നേടിയ ത്. മത്യോസ് കുൻഹയാണ് ബ്രസീലിനായി ഗോൾ സ്കോർ ചെയ്തത്.

14 കളികളിൽ വിജയത്തോടെ നിന്ന് അർജൻ്റീനയ്ക്ക് 31 പോയിൻ്റായി. നിലവിൽ പോയിൻ്റ് ടേബളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജൻ്റീന. മത്സരത്തിന് മുന്നേ തന്നെ അർജൻ്റീന 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജൻ്റീന യോഗ്യത നേടിയത്.

Related Posts