വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ നടത്തിയ വിശ്വകർമ്മ ജയന്തിയും കുടുംബ സംഗമവും ശേഷാദ്രിപുരത്തുള്ള എ വി വർദാചാർ മെമ്മോറിയൽ ഹാളിൽ, വിശ്വകർമ്മ പൂജയോടു കൂടി ആരംഭിച്ചു.
കർണാടക വിശ്വകർമ്മ സമുദായ അഭിവൃദ്ധി നിഗമ ചെയർമാൻ സുജ്ഞാന മൂർത്തി ഉദ്ഘാടനം ചെയ്തു ശേഷം കർണാടക സർക്കാറിൻ്റെ കീഴിലുള്ള കർണാടക ഉദ്യോഗമിത്ര ഡെപ്യൂട്ടി ഡയറക്ടർ പി.ജയരാജ് അതിഥിയായി. കർണാടക & ഭാരത സർക്കാറിൻ്റെ വിശ്വകർമ്മജർക്കുള്ള വിവിധ പദ്ധതികളെകുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. മറ്റ് അതിഥികളായ സി പി കൈലാസ് ദേവ്, Red & White സെവൻ രാജ് എന്നിവർ സംസാരിച്ചു.
അംഗങ്ങളും കുട്ടികളുടേയും ഗാനങ്ങളും നൃത്തങ്ങളും വിവിധ കലാപരിപാടി അരങ്ങേറി വനിതാ വിഭാഗത്തിൻ്റ തിരുവാതിര കളി ആകർഷണീയമായിരുന്നു. ഓണസദ്യക്ക്ശേഷം 75വയസ്സ് കഴിഞ്ഞ അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. ഷാജി അക്കിത്തടത്തിൻ്റെ നേതൃത്വത്തിലുള്ള പള്ളിയോടം ബീറ്റ്സ് നാടൻപാട്ട് അവതരിപ്പിച്ചു.
സെക്രട്ടറി എ.കെ.രാജൻ സ്വാഗതം പ്രസിഡണ്ട് എൻ.സുന്ദർ അദ്ധ്യക്ഷ പ്രസംഗം നടത്തി. ട്രഷറർ അമൃത നന്ദി പറഞ്ഞു.