നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനാന്തര വടംവലി മത്സരം നാളെ ചന്ദാപുര സൂര്യ സിറ്റി ഗ്രൗണ്ടിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 ടീമുകൾ പങ്കെടുക്കും.
460 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം. ഒരു ടീമിൽ ഏഴ് പേർക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനക്കാർക്ക് 50,001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,001 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,001 രൂപയും നാലാം സ്ഥാനക്കാർക്ക് 10,001 രൂപയും സമ്മാനമായി ലഭിക്കും. അഞ്ചാം മുതൽ എട്ടാം സ്ഥാനം വരെയുള്ള ടീമുകൾക്ക് 5,001 രൂപ വീതവും മറ്റ് ടീമുകൾക്ക് 3,001 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.
കേരള വടംവലി അസോസിയേഷൻ പ്രസിഡണ്ട് സിബി തങ്കമണിയുടെ നേതൃത്വത്തിലാണ് മത്സരം നിയന്ത്രിക്കുക. ബി. ശിവണ്ണ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് ഷൈൻ കെ. ആന്റണി അറിയിച്ചു. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9035572631