സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോണിൻ്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം – ‘വർണങ്ങൾ 2026’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് SAM പാലസിൽ നടക്കുന്ന ഓണാഘോഷത്തിൽ പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, വിവിധ കലാപരിപാടികൾ നടക്കും. ആഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സഹായം, സമൂഹ വിവാഹം തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
കെ.ആർ.പുര എംഎൽഎ ബി.എ.ബസവരാജ്, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ്, നവജ്യോതി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ചന്ദ്രകാന്ത് കോനിഡാല എന്നിവരും പരിപാടിയിൽ സാന്നിധ്യമാകും.
