ഇന്ന് കേരളത്തിൽ ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടിമിന്നലോട് കൂടിയ മഴയാണ് വയനാട്, മലപ്പുറം ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലകളിലും ഇതുവരെ മഴ മുന്നറിയിപ്പുകൾ പ്രവചിട്ടില്ലെങ്കിലും മഴ ശക്തമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വരും മണിക്കൂറിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത നിലനിൽക്കുകയാണ്.