കര്‍ണാടകയിലെ ബെലഗാവിയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചവത്ഗള്ളിയിലെ വീട്ടിലാണ് ഞായറാഴ്ച രാത്രി അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനുള്ളില്‍ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തില്‍ കുടുങ്ങിയ നാലുപേര്‍ക്കും രക്ഷപ്പെടാനായില്ലെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ (21), ശാരദ (45), ഭാരതി (50) എന്നിവര്‍ ഉള്‍പ്പെടുന്നു.

മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts