കോഴിക്കോട് താമരശ്ശേരിയിലെ ഷിബില വധക്കേസിൽ പോലീസിനെതിരേ യുവതിയുടെ കുടുംബം. പോലീസ് പരാതി നൽകിയപ്പോൾ തന്നെ ഇടപെടുകയായിരുന്നെങ്കിൽ മകളുടെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത് . താമരശ്ശേരി സ്‌റ്റേഷനിൽ കഴിഞ്ഞ മാസം യാസിറിനെതിരേ വീട്ടുകാർ പരാതി നൽകിയിരുന്നു. പോലീസ് വീഴ്ചയിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം. ഷിബില കരുതിയിരുന്നത് ലഹരിക്ക് അടിമയായിരുന്ന യാസിർ നന്നാകുമെന്നായിരുന്നു.

യാസിറിൻ്റെ കൂട്ടുകാരനാണ് ഉമ്മയെ കുത്തിയ ആഷിക്ക്. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആഷിക്ക് ഉമ്മയെ കൊന്നതോടെ ഷിബിലക്ക് പേടിയായിരുന്നെന്നും യാസിറിൻ്റെ കൂടെ നിൽക്കാൻ താൽപര്യമില്ലെന്ന് മകൾ കുടുംബാംഗങ്ങളോട് പറയുകയും ചെയ്‌തിരുന്നു. ഷിബില വീട്ടിൽ എത്തിയ ശേഷം യാസിർ പല തവണ മദ്യപിച്ച് വീട്ടിലെത്തിയിരുന്നു. പ്രശ്നത്തിൽ പള്ളിക്കമ്മറ്റി ഇടപെട്ടെങ്കിലും യാസിർ വരാൻ കൂട്ടാക്കിയിരുന്നില്ല.

ഇതിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. എന്നാൽ സ്‌റ്റേഷനിൽ എത്തിയ യാസിർ പോലീസിനോട് കയർക്കുകയായിരുന്നു. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതിൽ തടസ്സം നിന്നതിനാൽ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് യാസിർ പോലീസിനോട് പറഞ്ഞത്. ഷിബിലയുടെ ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിർ വീട്ടിലെത്തിയതെന്നുമാണ് വിവരം. താമരശ്ശേരി ഈങ്ങാപ്പുഴയിൽ മാർച്ച് 18 നാണ് യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്.

ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സ്നേഹിച്ച് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിച്ചവരായിരുന്നു. യാസിലും ഷിബിലയും. വിവാഹത്തിന് ശേഷം മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിർ ഷിബിലയെ നിരന്തരം ആക്രമിച്ചിരുന്നു. ക്രൂരതയ്ക്കു പുറമേ ഷിബിലയെ ലൈംഗിക വൈകൃതത്തിന് വരെ ഇരയാക്കിയിരുന്നു എന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. ആർഭാട ജീവിതം നയിക്കാൻ നാല് ബാങ്കുകളിൽ നിന്ന് ലോൺ എടുത്തു. സ്വർണ്ണം പണയം വെച്ചു.

മോളുടെ പിറന്നാൾ ആഘോഷിച്ചതിനാണ് വസ്ത്രം എടുത്ത് കത്തിച്ചത്. മകളെ കുത്തിയത് 2 കത്തി കൊണ്ടാണ് 11 മുറിവുകൾ ഷിബിലയുടെ ശരീരത്തുണ്ടായിരുന്നു. അതിൽ കഴുത്തിനേറ്റ രണ്ടു മുറിവുകളാണ് മരണകാരണമായാത്. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയേയു യാസിർ ആക്രമിച്ചിരുന്നു.

Related Posts