കന്നഡ അനുകൂല സംഘടനകൾ മാർച്ച് 22 ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ബന്ദ് ഐടി നഗരമായ ബെംഗളൂരുവിനെ കാര്യമായി ബാധിച്ചേക്കും. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലയായ ബെലഗാവിയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ബസ് ജീവനക്കാരെ ഒരു വിഭാഗമാളുകൾ മർദിച്ചെന്ന് ആരോപിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ നീണ്ടു നിൽക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പൊതുഗതാഗതം താറുമാറായേക്കും. ബിഎംടിസിയുടെയും (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) കെഎസ്ആർടിസിയുടെയും സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ചില യൂണിയനുകൾ ബന്ദിന് പിന്തുണ നൽകിയതിനാൽ സ്വകാര്യ ടാക്സികളും ഓട്ടോറിക്ഷകളും സർവീസ് നടത്തിയേക്കില്ല. നഗരപ്രദേശങ്ങളിലെ ഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ യൂണിയനുകൾ, ഓല, ഊബർ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ എന്നിവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
ഹോട്ടലുകൾ, ഷെയറിങ് ഓട്ടോ റിക്ഷകൾ, , ഓല, ഊബർ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ, ഓട്ടോറിക്ഷാ യൂണിയനുകൾ, സിനിമാ സംഘടനകൾ, തുടങ്ങിയവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ നഗരത്തിൽ തടസ്സം നേരിടും. സാധാരണ ദിവസങ്ങളിലേത് പോലെ ടാക്സികൾ, ഓട്ടോകൾ, ബസുകൾ എന്നിവ ലഭ്യമാണമെന്നില്ല മെട്രോ കയറാൻ പോകുവാനും മെട്രോ ഇറങ്ങിയുള്ള തുടർ യാത്രകൾക്കും കണക്ടിവിറ്റി പ്രശമായേക്കും എന്നെല്ലാം ശ്രദ്ധിക്കേണ്ടതാണ്
റസ്റ്റോറൻ്റുകളും കടകളും അടച്ചിട്ടേക്കാം. ഇത് ഭക്ഷണത്തെയും അവശ്യ സേവനങ്ങളെയും ബാധിച്ചേക്കാം. പല ഓഫീസ് സ്ഥാപനങ്ങൾക്കും അവധിയായത് ട്രാഫിക്കിൽ ശനിയാഴ്ച കുറവുണ്ടാകുവാനുള്ള സാധ്യതയുണ്ട്.