ബംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിച്ച ‘ഓണരവം-2026’ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പായസ മത്സരവും, പൂക്കള മത്സരവും നടന്നു. തുടർന്ന് കൾച്ചറൽ പ്രോഗ്രാം, BMF മലയാളി ശ്രീമാൻ – BMF മലയാളി മങ്ക മത്സരം, കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ ഷോ, ശിങ്കാരിമേളം എന്നിവ അരങ്ങേറി.
ഉച്ചയ്ക്ക് ശേഷം പ്രസിഡണ്ട് ജോജോ പി ജെയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ കർണാടക വനം വകുപ്പ് മന്ത്രി രാമലിംഗ റെഡി മുഖ്യാതിഥിയായിരുന്നു. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, സിനിമ നടി അംബിക, നടൻ സാജു നവോദയ, ഫാ.ടോണി എ ജെ, എന്നിവർ പങ്കെടുത്തു.
സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് ഇ ജെ, ജോ.സെക്രട്ടറി ബീന പ്രവീൺ. ജോ.ട്രഷറർ ചാർലി മാത്യു, മലയാള മനോരമ ജനറൽ മാനേജർ സുന്ദരം പരമശിവം എന്നിവർ അതിഥികളായി.
സഹൽ അവതരിപ്പിച്ച ബബിൾ ഷോ, പിന്നണി ഗായകരായ അഫ്സൽ, അഖില ആനന്ദ് എന്നിവരുടെ സംഗീത നിശ എന്നിവയും അരങ്ങേറി.
പൂക്കള മത്സരത്തിൽ ലൈലാക്ക് സ്റ്റോഴ്സ് ഒന്നാം സ്ഥാനവും, കെ ഷാജി രണ്ടാം സ്ഥാനവും, ബോസ് കൺസൾട്ടൻസി മൂന്നാം സ്ഥാനവും നേടി.
പായസ മത്സരത്തിൽ ഒന്നാം സമ്മാനം ജോർലി ജയ്സിനും, രണ്ടാം സമ്മാനം ഷ ഷാന്റി ചാക്കോ, മൂന്നാം സമ്മാനം മിനി ജോൺ എന്നിവരും കരസ്ഥമാക്കി.
